Sunday, July 31, 2011

MAZHATHULLI

"മഴ പറയാതെ പോയത്
എന്റെ മനസായിരുന്നു.
നീ അറിയതെയ്പോയതും അത് തന്നേയ് ആയിരുന്നു."

എന്നോ പാതി വായിച്ചു വെച്ച പുസ്തകം എത്ര കാലങ്ങള്‍ക്ക് ശേഷമാണു ഞാന്‍ വീണ്ടും തുറന്നത്? എത്ര മഴക്കാലങ്ങള്‍ കടന്നു പോയിരിക്കുന്നു എനിക്കും ഈ പുസ്തക താളുകള്‍ക്കും ഇടയില്‍? അലെങ്കില്‍ എനിക്കും നിനക്കും ഇടയില്‍?

ഈ താളുകളില്‍ ഒരിക്കല്‍ നിന്റെ വിരല്‍ പാട് പതിഞ്ഞിരുന്നു എന്ന ഓര്‍മ നോവും നോമ്പരവുംമാവുന്നു. നേര്‍ത്ത ചന്ദനതിന്റെയ് മണം, പിന്നേ എപ്പോഴോ തുടങ്ങി അവസാനിപ്പിക്കാനാവാത്ത നിന്റെ ചിരി. കൊച്ചു കൊച്ചു സ്വകാര്യങ്ങള്‍ ആയി പറഞ്ഞു നീ എന്നേ വിശ്വസിപ്പിച്ചിരുന്ന കുറുമ്പുകള്‍. ഒക്കെയും ഞാന്‍ വിശ്വസിച്ചു എന്ന് ഉറപ്പകുംപ്പോള്‍ എന്റെ കണ്ണീര്‍ നനവിനും മേലേ മുഴങ്ങുന്ന നിന്റെ ചിരി. നീ ആയിരുന്നു എന്റെ ആദ്യ ചെങ്ങാതി. ആദ്യ കൂടുകാരി. അത് കൊണ്ടാവാം നീ പറയുന്നത് കേട്ടിരിക്കാന്‍ എനിക്ക് എന്നും കൌതുകമായിരുന്നു. നിന്റെ പുതിയ വലിയ സ്കൂള്‍, ഒരു ശബ്ധവുമില്ലാത്ത ചാപ്പല്‍, കാറ്റാടി മരങ്ങള്‍ നിറയെ നിരക്കുന്ന ഹോസ്റ്റല്‍ മുറ്റം, എല്ലാം എന്റെ കുടെ കൌതുകങ്ങള്‍  ആയി.
"മോളുട്ടി വലുതാകുമ്പോ നിന്നെ ഞാന്‍ അവിടെ കൂട്ടി പോകട്ടോ ", നിന്റെ വാക്കിന്റെ ഉറപ്പില്‍ കാവിലെ തേവര്‍ക്കു വേഗം വളരാന്‍ ഞാന്‍ കുരുതി നേര്‍ന്നു.
പുതിയ പുസ്തകങ്ങള്‍, പുതിയ കവിതകള്‍, മത്സരങ്ങള്‍ക്ക് കിട്ടിയ സമ്മാനങ്ങള്‍ ഒക്കെ നിന്നെ കാട്ടാന്‍ ഞാന്‍ കാത്തിരുന്നു നിന്റെ അവധി ദിവസങ്ങള്‍ക്കായി.
നിന്റെ അമ്മ ആ ദിവസങ്ങളില്‍ നിനക്കായി എന്നപോലെ എനിക്കും വിഭവങ്ങള്‍ ഒരുക്കി കാത്തിരുന്നു. പിന്നേ നിന്റെ വരവുകളുടെയ് ഇടവേളകള്‍ കൂടി. അമ്മ പറഞ്ഞു നീ വലിയ ക്ലാസില്‍ ആയി ഇനി നിനക്ക് കുറേ പഠിക്കാന്‍ ഉണ്ടാവും അത് കൊണ്ട് പഴയത് പോലെ അവധി കാലങ്ങള്‍ ഉണ്ടാവില്ല അത്രേ.
വിഷും, വലിയ അവധിയും, ഓണവും ഒന്നും ഇല്ലാത്ത സ്കൂളോ? എന്റെ കുഞ്ഞു മനസിനു ആ കണക്കു മനസ്സിലായില്ല. നിന്റെ അമ്മയുടെ കണ്ണീരും മനസ്സിലായില്ല.  

1 comment: