Sunday, July 31, 2011

MAZHAKKALAM

"മഴയ്ക്ക് എല്ലായിടത്തും ഒരേ നിറവും മണവും ആണോ ആവോ?"
ആരോട് എന്നില്ലതേ ഈ ചോദ്യം ചോദിച്ച മുത്തശിയാണു ആദ്യം എന്നേ മഴയേയ്‌ ഒരു അനുഭവമായി സ്നേഹിക്കാന്‍ പഠിപ്പിച്ചത്.
അത് എന്നായിരുന്നു?
ഇപ്പൊ തോന്നുന്നു ഒരുപാടു കാലങ്ങള്‍ക്കു മുന്‍പായിരുന്നു എന്ന്. എന്നില്ലേ ചെറിയ കുട്ടിയേയ്‌ എനിക്ക് നഷ്ട്ട പെടുന്നതിനും
മുന്പ്.

കോലായിലെ തൂണില്‍ ചാരിയിരുന്നു ഒരു ച്ചുട്ടിതോര്‍ത്തു മാറിനു കുറുകേ ഇട്ടു കണ്‍ തടത്തിനു മുകളില്‍ കൈ ചേര്ത്തു കറുത്ത് വരുന്ന പടിഞ്ഞാറേ മാനം നോക്കി, "കുട്ടിയേയ്‌ മഴ വരാറായി ട്ടോ ,മണ്ണിന്നു കയറു" എന്ന് പറയുന്ന സ്നേഹം.

ഒന്നു ,രണ്ടു, മൂന്ന്..മഴതുള്ളി അങ്ങനെ പൊടി മണലില്‍ വീഴുകാണ്‌എന്ത് രസാണ് ആ മണം. ഉമ്മറത്ത്തേ ക്ക് മഴയേയ്‌ വിട്ടു കയറാന്‍ മനസ്സു മടിക്കുന്നു.

"കുട്ടി ,ദ, പുതു മഴയില്‍ പാമ്പ് ഇറങ്ങുട്ടോ ,അവിടേ കളിചോണ്ട് നിന്നോ,ആദ്യത്തെ മഴയാ,സൂക്ഷിചില്ലച്ച പനി ഉറപ്പാ.പനി പിടിച്ച ഇസ്ക്കുളില്‍ പോകണ്ടല്ലോ അല്ലേ?
ഇങ്ങട്ട് കയറു കുട്ടി ആ പെറ്റി കൊട്ട് മുഴുവന്‍ നനച്ചുല്ലോ നീ."

ഏത് വിറയ്ക്കുന്ന വിരലുകളാണ് എന്റെ നനഞ്ഞ വിരലുകളില്‍ മുറുകേ അമരുന്നത്? കൈത പൂവിന്റെയും ഏതോ പഴയ പേരറിയാ അത്തറിന്റെയും എള്ള് എണ്ണയുടെയും മണം കൂടികലരുന്ന ചുളിഞ്ഞ ജമ്പര്‍ ലേയ്ക്ക് എന്നേ ചേര്‍ത്തു നിറുത്തി മുടിയില്‍ ഓടി കളിക്കുന്ന ചുട്ടി തോര്‍ത്തിലെയ്ക്ക് സ്നേത്തിന്റെയ്‌ ശക്തി പകരുന്നത് ആരാണ്നു?

ദൂരെ ദൂരെ യെന്ന്‍ പോലെ ഇപ്പോഴും കേള്‍ക്കുന്നു..

"എന്താ കുട്ടി ഇതു? ഇതു ചെയ്ളി കുതാതെയ്‌, തിണ്ണ മുഴുവന്‍ വെടക്കാക്കി,ഇതു തുടച്ച കൂടി പൂവില്ല, കണ്ടില്ലേ തിണ്ണ മുഴുവന്‍ വെള്ള അതിന്റെ കൂടെയ്‌ നീമണ്ണില് ചാടി തുള്ളി തിണ്ണ പറമ്പ് കണക്കേ ആക്കി, നോക്കിയേ, കുട്ടിയേയ്‌ ഇങ്ങനെ കൊലുസിട്ട് ചാടതേ,പെണ്കുട്ടികള് കൊളുസിന്റെയ്‌ ഒച്ച പുറത്തു കാട്ടതെയ്‌ ആ നടക്കണ്ടത്..അറിയുവോ..ഉമ്മുകൊലുസു.

...........
എന്നാണ് എനിക്ക് നശട്ടപെയ്ട്ടത് ആ ഉമ്മുകൊലുസു വിളികള്‍...
ശബ്ദമില്ലാത്ത ഒരു കൊച്ചു സ്വര്‍ണ നൂല്,പിന്നീട് ഈപോഴോ ആ സ്നേഹം എനിക്ക് തീര്പിച്ചു തന്നു, ഈ തോന്നസക്കാരിക്ക് ശബ്ധമില്ലതേ നടക്കാന്‍ കഴിയില്ല എന്ന് തോന്നിയത് കൊണ്ടാവണം..
അതില്‍ ഒരു സ്വര്‍ണ ചരട് ഞാന്‍ എവിടെ യോ എപ്പോഴോ ഏതോ മഴയില്‍ നശട്ടപെയ്ടുത്തി...ഇന്നു ഓരോ മഴയിലും ഞാന്‍ ആ സ്വര്‍ണ നൂല്‍ തിരയുന്നു..ഒപ്പം ഓരോ മഴ നരിന്റെയ്‌ നൂലും തന്റെ കുഞ്ഞു മകളുടെ നിരുകയെയ്‌ വെധനിപ്പികുമോ എന്ന് ആകുല പെയ്ട്ടിരുന്ന ഒരു മുത്തശി മഴയെയ്യും.

MAZHATHULLI

"മഴ പറയാതെ പോയത്
എന്റെ മനസായിരുന്നു.
നീ അറിയതെയ്പോയതും അത് തന്നേയ് ആയിരുന്നു."

എന്നോ പാതി വായിച്ചു വെച്ച പുസ്തകം എത്ര കാലങ്ങള്‍ക്ക് ശേഷമാണു ഞാന്‍ വീണ്ടും തുറന്നത്? എത്ര മഴക്കാലങ്ങള്‍ കടന്നു പോയിരിക്കുന്നു എനിക്കും ഈ പുസ്തക താളുകള്‍ക്കും ഇടയില്‍? അലെങ്കില്‍ എനിക്കും നിനക്കും ഇടയില്‍?

ഈ താളുകളില്‍ ഒരിക്കല്‍ നിന്റെ വിരല്‍ പാട് പതിഞ്ഞിരുന്നു എന്ന ഓര്‍മ നോവും നോമ്പരവുംമാവുന്നു. നേര്‍ത്ത ചന്ദനതിന്റെയ് മണം, പിന്നേ എപ്പോഴോ തുടങ്ങി അവസാനിപ്പിക്കാനാവാത്ത നിന്റെ ചിരി. കൊച്ചു കൊച്ചു സ്വകാര്യങ്ങള്‍ ആയി പറഞ്ഞു നീ എന്നേ വിശ്വസിപ്പിച്ചിരുന്ന കുറുമ്പുകള്‍. ഒക്കെയും ഞാന്‍ വിശ്വസിച്ചു എന്ന് ഉറപ്പകുംപ്പോള്‍ എന്റെ കണ്ണീര്‍ നനവിനും മേലേ മുഴങ്ങുന്ന നിന്റെ ചിരി. നീ ആയിരുന്നു എന്റെ ആദ്യ ചെങ്ങാതി. ആദ്യ കൂടുകാരി. അത് കൊണ്ടാവാം നീ പറയുന്നത് കേട്ടിരിക്കാന്‍ എനിക്ക് എന്നും കൌതുകമായിരുന്നു. നിന്റെ പുതിയ വലിയ സ്കൂള്‍, ഒരു ശബ്ധവുമില്ലാത്ത ചാപ്പല്‍, കാറ്റാടി മരങ്ങള്‍ നിറയെ നിരക്കുന്ന ഹോസ്റ്റല്‍ മുറ്റം, എല്ലാം എന്റെ കുടെ കൌതുകങ്ങള്‍  ആയി.
"മോളുട്ടി വലുതാകുമ്പോ നിന്നെ ഞാന്‍ അവിടെ കൂട്ടി പോകട്ടോ ", നിന്റെ വാക്കിന്റെ ഉറപ്പില്‍ കാവിലെ തേവര്‍ക്കു വേഗം വളരാന്‍ ഞാന്‍ കുരുതി നേര്‍ന്നു.
പുതിയ പുസ്തകങ്ങള്‍, പുതിയ കവിതകള്‍, മത്സരങ്ങള്‍ക്ക് കിട്ടിയ സമ്മാനങ്ങള്‍ ഒക്കെ നിന്നെ കാട്ടാന്‍ ഞാന്‍ കാത്തിരുന്നു നിന്റെ അവധി ദിവസങ്ങള്‍ക്കായി.
നിന്റെ അമ്മ ആ ദിവസങ്ങളില്‍ നിനക്കായി എന്നപോലെ എനിക്കും വിഭവങ്ങള്‍ ഒരുക്കി കാത്തിരുന്നു. പിന്നേ നിന്റെ വരവുകളുടെയ് ഇടവേളകള്‍ കൂടി. അമ്മ പറഞ്ഞു നീ വലിയ ക്ലാസില്‍ ആയി ഇനി നിനക്ക് കുറേ പഠിക്കാന്‍ ഉണ്ടാവും അത് കൊണ്ട് പഴയത് പോലെ അവധി കാലങ്ങള്‍ ഉണ്ടാവില്ല അത്രേ.
വിഷും, വലിയ അവധിയും, ഓണവും ഒന്നും ഇല്ലാത്ത സ്കൂളോ? എന്റെ കുഞ്ഞു മനസിനു ആ കണക്കു മനസ്സിലായില്ല. നിന്റെ അമ്മയുടെ കണ്ണീരും മനസ്സിലായില്ല.