Sunday, February 20, 2011

പ്രിയ സഖി.


ഹരിത വര്‍ണം 


ഏകാന്ധ പഥികന്‍ 

ജലധാര 

മൌനം
പ്രിയപ്പെട്ട സഖി.....എവിടെയോ എന്നില്‍ ഉറങ്ങുന്ന നിന്‍റെ ഓര്‍മ്മകളുടെ നനവ്‌.... എന്നെ ഉണര്‍ത്തുന്നു വീണ്ടും......നിനവിന്‍റെ തോപ്പില്‍....ഒരു കൊച്ചു വെയില്‍ ഏറ്റു...........ഇതള്‍ അറ്റ പൂവ് ഞാന്‍......!!!!!!! മൊഴികള്‍ ഒരായിരം കണ്ടത്തില്‍ ഉണ്ടെങ്ങിലും....വാക്കുകള്‍ ഇടറുന്നു നോവിന്‍റെ വിങ്ങലില്‍...!!!! കണ്ണുകള്‍........പെയ്യുന്നു നോവിന്‍റെ പേമാരി...
നീ വിടപറയാന്‍ തുടങ്ങുകയായിരുന്നോ.... നേര്‍ത്തു നേര്‍ത്തു നീ ഇല്ലാണ്ട് ആവുന്നതു എങ്ങനെയാണ് എന്‍റെ പ്രിയ കുട്ടുക്കാരി........നീ നനച്ചു കളഞ്ഞ ഓരോ ഇതളും....നിന്‍റെ നനവിന്റെ സുഖം അറിയുന്നു ഉണ്ടാവും അല്ലെ......???

ഒരു കുടകീഴിന്റെ അകലം പോലും നീയും ഞാനുമായിട്ട് ഉണ്ടായിരുന്നൊ......??? മാനം ഒന്നു ഇരുള്‍ മൂടിയപ്പോള്‍ ഒക്കെ നിന്‍റെ വരവിനല്ലേ ഞാന്‍ കാത്തു നിന്നത്........നീ പതിവായി വരുന്നു ആ ഇടവഴിയില്‍ .....നിന്‍റെ മിഴിയിലെ ആ നീര്‍മുത്ത് ആദ്യം കൈകളില്‍ ഏറ്റു വാങ്ങുന്നതും ഞാന്‍ അല്ലായിരുന്നോ.....??? മറകാനാവാത്ത ഓര്‍മകളെ............ഞാന്‍ എപ്പോഴും തിരഞ്ഞത് നിന്‍ മിഴി കോണിലെ കൌതുകം കൊണ്ട് അല്ലായിരുന്നോ.....????"
എന്റെ ഉപാസന..... നിനക്കായ്*നിനക്കായ് മാത്രം..
നിനക്കായി മാത്രം കാത്തിരിക്കും...
ആ സൌന്ദര്യം കണ്ണുകളില്‍ നിറഞ്ഞു,
നീ എന്നിലെക്കടുക്കുകയായിരുന്നു...
ഇന്നലെയെന്ന ഓര്‍മകളെപ്പോലെ,
ഇന്നും നീ വശ്യമായി നടന്നടുക്കുകയായിരുന്നു..
കയ്യില്‍ ജീവചോരയുടെ നിറം തുടിക്കുന്ന,
പനിനീര്‍ പൂവുകള്‍, എന്നുമെന്നപോലെ
ഇന്നും നീ കരുതിയിരിക്കുന്നു...
തണ്ടിലെ വിഷാദം നിറക്കും, മുള്ളുകള്‍
തറച്ച് നിന്റെ മുഖം വാടിയിരുന്നു....
നീ കരയുകയായിരുന്നു...................!
ചോദിച്ചു ഞാന്‍ എന്തിനെന്ന്..?
നിശയില്‍ നിലാവൊഴുകുന്ന നിശബ്ദതപോലെ,
ഈ ചോദ്യവും നിനക്കന്യമായതുപോലെ...!
ഉത്തരം കാംഷിച്ച എനിക്കു നീ
മൂകമായി മറുപടി പറഞ്ഞു.....!
അതിലും അര്‍ത്ഥങ്ങള്‍ കവിയുന്ന,
മൂകരാഗങ്ങള്‍ ഒളിച്ചിരുന്ന പോലെ...
നിന്‍ കയ്കളെ തഴുകി ആ ചുടുകണ്ണുനീര്‍ ഞാനൊപ്പി....
പക്ഷെ, അതും നീ അവഗണിച്ചു..
അദ്യമാം ലക്ഷ്യം മറ്റെന്തോ പോലെ
നീ നടന്നു നീങ്ങി.....
ചോരെയുടെ നിറവും മണവും തുടിച്ച
ആ പുഷ്പങ്ങളെ ജീവന്റെ വിലയുള്ളപോല്‍
അടക്കിപ്പിടിച്ചു വിതുമ്പി നീ....
ആ ജീവനിതിന്ന് നഷ്ടമായതുപോലെ..
ജീവനില്‍ ജീവനായി പറിച്ചു നീ എന്റെ
കുഴിമാടത്തിലര്‍പ്പിച്ചു ആ രണപത്മത്തെ..
നാളേക്ക് ഇനിയും, നിറമുള്ള പുഷ്പങ്ങള്‍
തേടി നീ നടന്നകന്നു....
നാളെയും ഇവിടെ ഞാന്‍ ചങ്ങലക്കിട്ട,
ഹൃദയവും പേറി നിനക്കായി കാത്തിരിക്കും..
നിനക്കായി മാത്രം കാത്തിരിക്കും...
നീ എനിക്കായ് മാത്രം പെയ്യുന്ന മഴ
നീ എനിക്കായ് മാത്രം പെയ്യുന്ന മഴ
വേനലടര്‍ത്തിയ കിനാവുകളില്‍ കുളിരു നിറച്ച്,
എനിക്ക് വേണ്ടി മാത്രം പെയ്യുന്ന,
ഒരിക്കലും തോരാത്ത മഴ.

ഞാന്‍ നിനക്കായ് ഒഴുകുന്ന പുഴ
കാലം കാണിച്ച കൈവഴികളിലൂടെ തെന്നി തെന്നിയൊഴുകി
കൈവഴികളെ തകര്‍ത്തൊടുവില്‍ നിന്നിലലിഞ്ഞ്,
നിന്നെയും ചേര്‍ത്ത് ഒന്നായ് ഒഴുകുന്ന പുഴ

ഒടുങ്ങാതെ പെയ്യുന്ന നീയെന്ന മഴയില്‍
ഞാനെന്ന പുഴ ഒരിക്കലും വറ്റാതെ,
നിലക്കാതെ ഒഴുകികൊണ്ടേയിരിക്കും
നീയെന്ന മഴ പെയ്തു തോരുവോളം....
എന്നെ വിട്ടു നീ എത്ര ദൂരത്ത് പോയാലും നിന്‍റെ അരികില്‍ ഞാന്‍ ഉണ്ടാവും.. ഒരു ഇളം തെന്നല്‍ പോലെ നിന്നെ ഞാന്‍ തഴുകി കൊണ്ടിരിക്കും. "
നീയില്ലാത്ത യാത്രയിലും
നിന്നിലേക്കുള്ള യാത്രയിലും
ഞാന്‍ ഏകനായിരുന്നു
പോകുന്നിടത്തെല്ലാം നിന്റെ സാന്നിധ്യം
ഞാനറിയുന്നു....
ഒന്ന് തിരിഞ്ഞു നോക്കു..
നിന്‍റെ പിറകില്‍ ഞാനാണ്‌
നിന്‍റെ ഗന്ധം ശ്വാസമാക്കി
ഞാന്‍ നിന്‍റെ പിറകിലുണ്ട്

അനിവാര്യമായ ചില വിടപറയലുകള്‍ക്ക്
സമയമായിരിക്കുന്നു
നിനക്ക് പോകാം
പക്ഷെ,
എന്റെ ഓര്‍മകളെ നീയെടുക്കണം
നിന്‍റെ ഓര്‍മകളെ ഞാനും ...

:
ഞാന്‍ നിങ്ങളുടെ കൂട്ട്‌ കാരന്‍ , എന്നും സ്നേഹിക്കുന്നവരുടെ കൂടെ മാത്രം
നില്‍ക്കുന്ന നല്ല ഒരു കൂടുകാരന്‍. ഞാന്‍ എന്ന വ്യക്തിയെ കൂടുതല്‍
അറിയാന്‍ ചോദിക്കൂ എന്നോട്‌ സ്നേഹത്തോടെ ... വിശ്വസിക്കാം
നിങ്ങള്‍ക്കെന്നെ ഒരു നല്ല സുഹ്രത്തായി ഒരു സഹോദരനായി
എന്‍റെ പ്രീയ പെട്ട കുട്ടുകാര്ക് സ്നേഹത്തോടെ ഹൃദയ ആശംസകള്‍ നേരുന്ന
പകലിന്‍റെ വെളിച്ചം രാത്രിയുടെ ഇരുളില്‍ മാഞ്ഞു പോകും , എന്നാല്‍ ഒരു നല്ല സുഹൃത്തിന്‍റെ സ്നേഹം ഒരിക്കലും മാഞ്ഞു പോകുന്നതല്ല ....!!
എന്‍റെ പ്രിയ കൂട്ടുകാരി ..
എനിക്ക് നിന്‍റെ സൌഹൃദം ഇഷ്ട്ടമായ് ..
ഒരു നിയോഗത്തിലൂടെ.. വന്ന് ,
സൌഹൃദത്തിന്റെ ശരിയായ മേച്ചില്‍ പുറം
കാണിച്ചു തന്ന നീയാണ് ... എന്‍റെ പ്രിയ കൂട്ടുകാരി ..
വാക്കുകളാല്‍ വിസ്മയം തീര്‍ക്കുന്ന
നിന്‍റെ സൌഹൃദം ... എത്രത്തോളം എന്‍റെ
മനസ്സിനെ സ്പര്‍ശിക്കുന്നുണ്ട്‌ എന്ന് ഞാന്‍
എങ്ങിനെ പറഞ്ഞു മനസ്സിലാക്കും ..
വീണ് കിട്ടിയോരാ സ്‌നേഹ വിശുദ്ധിക്ക്..
ജന്മാന്തരങ്ങള്‍ തന്‍ സ്‌നേഹപാശങ്ങളാല്‍
ബന്ധിച്ചൊരെന്‍ ആത്മ മിത്രമെന്ന്
അറിയാന്‍ ഞാന്‍ വൈകിയോ ..? ..
സൂര്യതാപം മുള്ളായ് പതിക്കുന്ന
ഈ ഉച്ചവെയിലിലും
സൂര്യശാപം എന്നെ പൊള്ളിക്കുന്നില്ല...
കരിവാളിച്ച സ്വപ്നങ്ങളുടെ
വരണ്ടുണങ്ങിയ തൊലിപ്പുറങ്ങളും
ഉടഞ്ഞുപോയ സ്വപ്നങ്ങളില്‍
ഊഷരമായ മനസ്സിന്റെ പച്ചപ്പുകളും
വികാര ശൂന്യതയുടെ
മേലങ്കി എനിക്ക് നല്‍കുന്നു...
കാണാമറയത്ത് നിന്ന് ഓര്‍ക്കാത്ത നേരത്ത്
കുസൃതിയുമായ് എത്തും നിന്‍ വിളിക്കായി
കാതോര്‍ത്തിരിക്കുന്നു ഞാന്‍...
ഈറനില്‍ മങ്ങുന്ന കാഴ്ചയില്‍
കാണുന്നു ഞാനങ്ങ് ദൂരെ തെളിയുന്നൊരാ
ഒറ്റനക്ഷത്രത്തിന്‍ തിളക്കത്തെ,
സസ്നേഹം
എന്നും വറ്റാത്ത കണ്ണുനീരുമായി
പ്രദീപ്‌ അച്യുതന്‍.



Monday, February 14, 2011

Pranayavarnam


പ്രണയത്തിന് വില 12000 കോടി
Posted on: 14 Feb 2011


ന്യൂഡല്‍ഹി: വാലന്റൈന്‍സ് ദിനമെത്തിയതോടെ യുവാക്കളും യുവതികളും പ്രണയ സമ്മാനങ്ങള്‍ കൈമാറുന്ന തിരക്കിലാണ്. ഇതിനായി എത്ര ചെലവാക്കാനും ഇവര്‍ക്ക് മടിയില്ല. കമിതാക്കള്‍ക്ക്് വ്യത്യസ്തമായ സ്‌നേഹസമ്മാനങ്ങള്‍ കൈമാറാനുള്ള ഇവരുടെ തിരക്കുകൂട്ടലിനിടയില്‍ വിപണിയില്‍ മറിയുന്നത് 12000 കോടി രൂപ.

റോഡരികിലെ പൂക്കച്ചവടക്കാര്‍ മുതല്‍ രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാര്‍ വരെ ഉള്‍പ്പെടുന്നതാണ് പ്രണയദിന വിപണി. പട്ടണങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, കോഫീ ഷോപ്പുകള്‍, പബ്ബുകള്‍ എന്നുവേണ്ട നാലാള്‍ കൂടുന്നിടത്തെല്ലാം കച്ചവടം പൊടിപൊടിക്കുന്നു. ഗ്രീറ്റിങ് കാര്‍ഡുകള്‍ക്കും, ഗിഫ്റ്റുകള്‍ക്കും നല്ല ഡിമാന്‍ഡുണ്ട്. വാലന്റൈന്‍ വിപണിക്കായി 171 പുതിയ ഡിസൈനുകളാണ് ആശംസാ കാര്‍ഡുകളില്‍ ആര്‍ച്ചീസ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ വില 50 രൂപയ്ക്കും 699 രൂപയ്ക്കുമിടയിലാണ്. കൂടാതെ 220 തരം ആഭരണപ്പെട്ടികളും, ഹൃദയത്തിന്റെ ആകൃതിയിലുള്ള സോഫ്റ്റ് ടോയ്‌സും, ഫോട്ടോ ഫ്രേമുകളുമൊക്കെ അണിനിരത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തെ മൊത്തം വില്‍പ്പനയുടെ 16 ശതമാനവും ഫിബ്രവരി ഏഴ് മുതല്‍ പതിനാല് വരെയുള്ള ദിവസങ്ങളിലാണെന്ന് ആര്‍ച്ചീസ്. ആര്‍ച്ചീസിന് പുറമെ മറ്റൊരു പ്രമുഖ ബ്രാന്‍ഡായ ഹാള്‍മാര്‍ക്കിന്റെ കാര്യവും വ്യത്യസ്തമല്ല.

വാലന്റൈന്‍ വാരം ഫിബ്രവരി ഏഴാം തീയതിയോടെയാണ് തുടങ്ങുന്നത്. ഈ ദിനത്തിന് റോസ് ഡേ എന്നാണ് പേര്. ഫിബ്രവരി 8ന് പ്രൊപോസല്‍ ഡേയെത്തുന്നതോടെ വിപണിയില്‍ തിരക്കു തുടങ്ങുകയായി. ഫിബ്രവരി ഒമ്പത് ചോക്ലേറ്റ് ഡേ ആയും 10 ടെഡ്ഡീ ഡേ ആയും അറിയപ്പെടുന്നു. ഫിബ്രവരി 11 പ്രോമിസ് ഡേയും, 12 കിസ് ഡേയുമാണ്. ഫിബ്രവരി 13 ഹഗ് ഡേ കഴിയുന്നതോടെയാണ് ലോകം മുഴുവന്‍ ആഘോഷിക്കുന്ന വാലന്റൈന്‍സ് ഡേ.

സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ വാലന്റൈന്‍ ആഘോഷങ്ങള്‍ക്കായി 5000 രൂപയ്ക്കും 1.50 ലക്ഷം രൂപയ്ക്കുമിടയില്‍ ചെലവിടാന്‍ യുവാക്കളും യുവതികളും തയ്യാറാണെന്നാണ് അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്(അസോചാം) നടത്തിയ സര്‍വെ വ്യക്തമാക്കുന്നത്. ഇത്തവണ വാലന്റൈന്‍ ദിനാഘോഷങ്ങള്‍ക്കായുള്ള ചെലവ് മുന്‍ വര്‍ഷത്തെക്കാള്‍ 120 ശതമാനം കൂടുതലായിരിക്കുമെന്നും അസോചാം സെക്രട്ടറി ജനറല്‍ ഡി.എസ് റാവത്ത് അഭിപ്രായപ്പെടുന്നു.

സമ്മാനങ്ങള്‍ക്കിടയില്‍ വ്യത്യസ്തത പുലര്‍ത്താനാണ് ഏവരുടെയും ശ്രമം. വിവിധ നിറത്തിലുള്ള 365 റോസാ പുഷ്പ്പങ്ങളാണ് ബി.പി.ഒ കമ്പനിയില്‍ ജോലി ചെയ്യുന്ന അതുല്‍ ഭാര്‍ഗവ് തന്റെ കാമുകിയ്ക്ക് സമ്മാനമായി നല്‍കിയത്്.

റോഡരുകിലെ പൂക്കച്ചവടക്കാര്‍ക്കും ഇത് ഉത്സവകാലം തന്നെ. 400 രൂപ മുതല്‍ 10,000 രൂപ വരെ വിലവരുന്ന ഹൃദയാകൃതിയിലുള്ള ബൊക്കെകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. കൂടാതെ ചൈനയില്‍ നിന്നും തായ്‌ലാന്‍ഡില്‍ നിന്നുമൊക്കെ ഇറക്കുമതി ചെയ്ത കൃത്രിമ പുഷ്പങ്ങള്‍ക്കും വിപണിയില്‍ നല്ല ഡിമാന്‍ഡുണ്ട്. കൂടാതെ വജ്രാഭരണങ്ങള്‍ക്കും, ചോക്ലേറ്റുകള്‍ക്കും, ബ്രേസ്‌ലറ്റുകള്‍ക്കും, മൊബൈല്‍ ഫോണുകള്‍ക്കുമെന്ന് വേണ്ട നോട്ട്ബുക്ക് കമ്പ്യൂട്ടറുകള്‍ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കു വരെ ആവശ്യക്കാരുണ്ട്.

വാലന്റൈന്‍ ദിനം സ്‌ട്രോബറി കര്‍ഷകര്‍ക്കും മികച്ച നേട്ടമാണുണ്ടാക്കിയത്. ഹൃദയാകൃതിയിലുള്ള സ്‌ട്രോബറി പഴം പ്രണയത്തിന്റെ പ്രതീകമായാണ് കാണുന്നത്. ദിനംപ്രതി 50 മുതല്‍ 75 ട്രേ സ്‌ട്രോബറി വിറ്റഴിച്ചിരുന്ന സ്ഥാനത്ത് 150 മുതല്‍ 200 ട്രേ വരെ വില്‍ക്കാനയതിന്റെ സന്തോഷത്തിലാണ് ഹിമാചലിലെ സ്‌ട്രോബറി കര്‍ഷകര്‍. ഒരു ട്രേ സ്‌ട്രോബറിക്ക് മൊത്ത വിപണിയില്‍ 50 രൂപയ്ക്കും 70 രൂപയ്ക്കുമിടയിലാണ് വില. ചണ്ഡീഖഡ്, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും സ്‌ട്രോബറി എത്തുന്നത്. 
Posted: Mathrubhumi Article